പാറശാല:കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയെ ലക്ഷ്യമാക്കി ധനുവച്ചപുരം ഐ.ടി.ഐ ക്യാമ്പസിൽ നിർമ്മിക്കുന്ന 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിർമ്മാണ പ്രവർത്തങ്ങളുടെ ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനിലൂടെ നിർവഹിച്ചു.സി.കെ.ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് സ്വാഗതം പറഞ്ഞു.വാട്ടർ അതോറിട്ടി ചീഫ് എഞ്ചിനീയർ സേതുകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ,ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു,കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ,വി.താണുപിള്ള,പത്മകുമാർ,ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, അഡ്വ.അജയകുമാർ,സുന്ദരേശൻ നായർ തുങ്ങിയവർ സംസാരിച്ചു.വാട്ടർ അതോറിട്ടി എക്സിക്യൂട്ടീവ് എൻജിനീയർ നാരായണൻ നമ്പൂതിരി നന്ദി പറഞ്ഞു.