thomas-isac

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഡി.എ കുടിശ്ശികകളുടെ വിതരണം സംബന്ധിച്ച് 15ന് അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപനം നടത്തിയേക്കും.

2019 ജനുവരി മുതൽ ഡി.എ ജീവനക്കാർക്ക് കുടിശ്ശികയാണ്. ആറ് മാസത്തിലൊരിക്കൽ കുടിശ്ശിക വിതരണം ചെയ്തിരുന്ന പതിവിനാണ് സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് മാറ്റമുണ്ടായത്. രണ്ട് വർഷമായി ഡി.എ കിട്ടാത്തതിൽ, 'ഡി.എ നീ എവിടെ' എന്ന് ചോദിച്ച് ഹാസ്യാത്മകമായുള്ള ഒരു സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. 'ഒരിക്കലും പിരിയാത്ത, ആറ് മാസം കൂടുമ്പോൾ ഓടിവന്ന്, ഞങ്ങളെ പുണരുന്ന നീ എവിടെയാണ്. നിന്നെ ഞങ്ങളിൽ നിന്നകറ്റിയവർക്ക് കാലം മാപ്പ് നൽകില്ല. നമ്മളെ ഡൈവോഴ്സ് ചെയ്യിക്കാൻ ആരൊക്കെ ശ്രമിച്ചാലും പറ്റില്ല - ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥൻ പോസ്റ്റിൽ പറയുന്നു.