തിരുവനന്തപുരം: തന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ആൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നമുണ്ടാകാമെന്ന് നടി അഹാനകൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അക്രമി രാത്രി മതിൽ ചാടിക്കടന്ന് വീട്ടിലേക്ക് കടക്കാൻ ശ്രമിച്ചു. അതിനു മുമ്പേ വീട്ടിലുള്ളവർ വാതിലടച്ചു. ഞാൻ പറയുന്ന കാര്യങ്ങൾക്ക് ആക്രമിയുടെ പേരുമായോ,നാടുമായോ ബന്ധമില്ല. സംഭവത്തെ മതത്തിന്റെ പേരിൽ വളച്ചൊടിക്കരുത്.