electric-vehicle

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെൽ ഇലക്ട്രിക് വാഹന ഉല്പാദന രംഗത്തേക്ക് കടക്കുന്നു. 10 കോടി രൂപ ചെലവിലാണ് ആരംഭിക്കുന്നത്. പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള മൂന്നു കോടി രൂപ സർക്കാർ നൽകും. ഇലക്ട്രിക് വാഹനങ്ങൾക്കായി മോട്ടാർ നിർമ്മാണ യൂണിറ്റ് കൂടി ആരംഭിക്കുന്നതോടെ കമ്പനിയുടെ വിറ്രുവരവിൽ 40കോടി രൂപയുടെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.