തിരുവനന്തപുരം: കൊവിഡിന് മുമ്പ് ഭിന്നശേഷിയുള്ള കുട്ടികൾക്ക് ലഭിച്ചിരുന്ന സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും തുടർന്നും നൽകാൻ സർക്കാർ ഉത്തരവായി. സ്കൂൾ ഇല്ലാത്തതിനാൽ ടി.എ ഒഴിവാക്കി നേരത്തേ പുറപ്പെടുവിച്ച ഉത്തരവിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.