swimming

തിരുവനന്തപുരം: കൊവിഡിന് ശേഷം നീന്തൽ പഠിക്കാനും ഗ്രൗണ്ടിൽ കളിക്കാനും സർക്കാർ അനുമതി നൽകിയെങ്കിലും അത് കരുതലോടെ വേണമെന്ന് മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. പരിശീലന കേന്ദ്രത്തിൽ എത്തുന്നവരും പഠിക്കുന്നവരും മാസ്ക് ധരിക്കണം. രണ്ടുമണിക്കൂർ കൂടുമ്പോൾ കേന്ദ്രം സാനിറ്റൈസ് ചെയ്യണം. തോർത്തും മറ്റ് വ്യക്തിഗത ഉപയോഗവസ്തുക്കളും കൈമാറ്റം ചെയ്യരുത്. കണ്ടെയ്ൻമെന്റ് സോണിലുള്ളവരും, രോഗലക്ഷണമുള്ളവരും, സമ്പർക്കത്തിലുള്ളവരും പരിശീലനത്തിനെത്തരുത്. വായുസഞ്ചാരവും കുടിവെള്ളത്തിന്റെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്നും പൊതുവായുള്ള മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.