covid

തിരുവനന്തപുരം: സ്‌കൂൾ തുറന്ന വെള്ളിയാഴ്ച ക്ലാസെടുക്കാനെത്തിയ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ ക്ലാസെടുത്ത പത്താം ക്ലാസിലെ എട്ട് വിദ്യാർത്ഥികളും സമ്പർക്കമുള്ള അഞ്ച് അദ്ധ്യാപകരും നിരീക്ഷണത്തിൽ പ്രവേശിച്ചു. ഒരു ക്ലാസിൽ മാത്രമാണ് പഠിപ്പിക്കാൻ പോയിരുന്നത്. തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് അദ്ധ്യാപകർ സ്വയം നിരീക്ഷണം നടത്തണമെന്നും നിർദേശിച്ചിട്ടുണ്ട്‌.