1

പൂവാർ:കാഞ്ഞിരംകുളം യുവജന സംഘം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സുഗതകുമാരി ടീച്ചർ അനുസ്മരണവും ചൈതന്യ സാഹിത്യ സമിതി രൂപീകരണവും എം.ആർ.രാജഗുരുബാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം സി.കെ.വത്സലകുമാർ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.മോഹനചന്ദ്രൻ,കരിച്ചൽ ഗോപാലകൃഷ്ണൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.സാഹിത്യ സമിതി പ്രസിഡന്റ് ഡോ.പതനപുരം മേത്യൂസ്, സെക്രട്ടറി ഷൈജു അലക്സ്,വൈസ് പ്രസിഡന്റ് അഖിൽ ലോറൻസ്,ജോയിന്റ് സെക്രട്ടറി കരുംകുളം വിർജിൻ,രക്ഷാധികാരി എം.ആർ.രാജഗുരു ബാൽ എന്നിവരെ തിരഞ്ഞെടുത്തു.