വെഞ്ഞാറമൂട്:ഇൻസ്പെയർ അവാർഡ് നേടിയ ഏഴാം ക്ലാസുകാരിക്ക് സ്‌കൂളിന്റെ ആദരം. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കുന്ന പ്രോജക്ടിലൂടെ അവാർഡ് ലഭിച്ച തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആമിനയെയാണ് സ്കൂൾ അധികൃതർ അനുമോദിച്ചത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പും നാഷണൽ ഫൗണ്ടേഷൻ ഫോർ ഇന്നവേഷനും ചേർന്നാണ് ആറ് മുതൽ പത്ത് വരെ ക്ലാസുകളിലെ കുട്ടികൾക്ക് മത്സരം സംഘടിപ്പിച്ചത്.സ്കൂളിൽ നടന്ന ചടങ്ങ് സ്കൂൾ മാനേജർ നജീബ് ആനക്കുഴി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഷംനാദ് പുല്ലമ്പാറ അദ്ധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപകൻ പ്രദീപ് നാരായൺ,സ്റ്റാഫ് സെക്രട്ടറി അജിത,പി ടി.എ അംഗം ജയചന്ദ്രൻ,തുഷാര തുടങ്ങിയവർ പങ്കെടുത്തു.