
നെയ്യാറ്റിൻകര: രാമേശ്വരം റസിഡന്റ്സ് അസോസിയേഷൻ നഗരസഭാ ചെയർമാൻ രാജ്മോഹനൻ,കൗൺസിലർമാരായ ഷിബുരാജ് കൃഷ്ണ,ഗ്രാമം പ്രവീൺ എന്നിവരെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. രാമേശ്വരം,കൃഷ്ണൻപുരം വാർഡുകളുടെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുമെന്ന് കൗൺസിലർമാർ ഉറപ്പു നൽകി.അസോസിയേഷൻ പ്രസിഡന്റ് അഡ്വ.കൊല്ലംകോട് ഡി.എസ്.അജിത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.വി.സാജൻ അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ എച്ച്.അജയമോഹനകുമാർ, എൻ.ചന്ദ്രശേഖരൻ നായർ, ട്രഷറർ എസ്.സനൽ കുമാർ, ജി.അജികുമാർ, രാമേശ്വരം ഹരി, പി.എസ്.സന്ധ്യ, വി.രമേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.