മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത മേക്കപ്പ്മാൻ റോയി പെല്ലശ്ശേരി ആദ്യമായി കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശ്...ഫെയ്റ്റ് '. ജി.കെ പ്രാെഡക്ഷൻസിന്റെ ബാനറിൽ ജോമോൻ ചെങ്ങന്നൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കൊല്ലം തുളസി, വെട്ടുകിളി പ്രകാശ്, ജയൻ ചേർത്തല, ടോണി ആന്റണി, സൂര്യകാന്ത്, മണി മേനോൻ, റോയി പല്ലിശ്ശേരി, വിജു കൊടുങ്ങല്ലൂർ, ജെയിംസ് പാറയ്ക്കൽ, മധു പട്ടത്താനം, വെങ്കിടേശ്, ജോൺസൺ മഞ്ഞളി, സാബു, ഹരി, ബിന്ദു ലാൽ, രമേശ് മടവക്കര, രാജീവ്, മനീഷ്, ലിജൻ, അജി പുവത്തൂർ, സൈജു പിള്ള, ഫാദർ സുനിൽ കുമാർ, കുളപ്പുള്ളി ലീല, അമ്പിളി സുനിൽ, ലക്ഷമി പ്രിയ, സരള തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുശീൽ നമ്പ്യാർ, മുഹമ്മദ് നസീർ എന്നിവർ
ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മീര റോയിയുടെ വരികൾക്ക് സിനോ ഏന്റെണി സംഗീതം പകരുന്നു. ആലാപനം: വിൽ സ്വരാജ്. എഡിറ്റർ: ലിൻസൺ റാഫേൽ. പ്രൊഡക്ഷൻ കൺട്രോളർ: ജോസ് വരാപ്പുഴ, കല: സുമേഷ് കോഴഞ്ചേരി, മേക്കപ്പ്: ആർ.പി, വസ്ത്രാലങ്കാരം: ഡേവീസ് കൂള, സ്റ്റിൽസ്: ജോഷി അറവയ്ക്കൽ, പരസ്യകല: റോമി ആന്റണി. 'ശ്...ഫെ്യ്റ്റ്' ഉടൻ പ്രേക്ഷകരിലെത്തും.
പി.ആർ.ഒ: എ.എസ്.ദിനേശ്.