prithive

ലൂസിഫറിന് പിന്നാലെ എമ്പുരാനായുള്ള കാത്തിരിപ്പിനിടയിൽ മോഹൻലാലും പൃഥ്വിരാജും ഒരുമിച്ചുള്ള ചിത്രങ്ങൾ എത്തിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ വൻ ഹിറ്റായതോടെയാണ് രണ്ടാം ഭാഗം എമ്പുരാൻ പ്രഖ്യാപിച്ചത്. ലൂസിഫറിലെ ഒരു ഡയലോഗ് ക്യാപ്ഷനായി കുറിച്ച് പൃഥ്വിരാജ് പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. മോഹൻലാലിനെ ചേർത്തുപിടിച്ച് സെൽഫിയെടുക്കുന്ന പൃഥ്വിയെയാണ് ചിത്രത്തിൽ കാണാനാവുക. 'ബസ് ഏക് ഇശാര ഭായ്ജാൻ...ബസ് ഏക്' എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ. ഒരു നിർദേശം തരൂ എന്നാണ് ഇത് അർത്ഥമാക്കുന്നത്. പൃഥ്വിരാജിന് പിന്നാലെ മോഹൻലാലും പൃഥ്വിരാജിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഇതോടെ എമ്പുരാന്റെ തുടക്കമാണെന്ന സംശയവും ആരാധകരിൽ ബലപ്പെട്ടിരിക്കുകയാണ്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിലെ നായകനാണ് മോഹൻലാൽ. ഇരുവരും ഒന്നിച്ച ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഒട്ടേറെ ആൾക്കാരാണ് പൃഥ്വിരാജിന്റെ ഫോട്ടോയ്ക്ക് കമന്റ് ഇട്ടിരിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് തുടക്കാമായോ എന്ന ചോദ്യവുമായി ആരാധകരും എത്തിയിട്ടുണ്ട്. മോഹൻലാലിന്റെ എമ്പുരാനായി എല്ലാവരും കാത്തിരിക്കുകയാണ്. മുരളി ഗോപിയാണ് ലൂസിഫറിന്റെ തിരക്കഥ രചിച്ചത്. മോഹൻലാലിനെ നായകനാക്കി എമ്പുരാൻ സംവിധാനം ചെയ്യാൻ വലിയ തയ്യാറെടുപ്പുകളാണ് പൃഥ്വിരാജ് നടത്തുന്നത്.