thozhilurapp

മുടപുരം:തൊഴിലുറപ്പ് പദ്ധതിയുടെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തുതല അവലോകനയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്.അംബിക ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ വി‌.ലൈജു,ചന്ദ്രബാബു,മനോന്മണി, താജുന്നിസ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ആർ.സരിത,അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ലിജാബോസ്,എൻ.ബിഷ്ണു,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കവിത സന്തോഷ്,രാധിക പ്രദീപ് ,ശ്രീകല,എ.എസ്. ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് ബി.ഡി.ഒ രാജീവ് ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൽ.ലെനിൻ സ്വാഗതവും കോ ഓർഡിനേറ്റർ ഡോൺ നന്ദിയും പറഞ്ഞു.