സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. അടുത്ത നാളുകളിൽ വ്യത്യസ്ത ലുക്കിൽ പലപ്പോഴായി മമ്മൂട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്നു.താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാണ് മമ്മൂട്ടി ഇപ്പോൾ പുതിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ള താടിയിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിൽ ഇപ്പോൾ കറുത്ത താടിയിലും മുടിയിലുമുള്ള വിവിധ ലുക്കുകളിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഭാര്യക്കൊപ്പം നിന്നുള്ള ചിത്രങ്ങളും ഇവയിലുണ്ട്. മമ്മൂട്ടി ഫാൻസ് ക്ളബ്, മമ്മൂട്ടി ഫാൻസ് കേരള എന്നീ മമ്മൂട്ടി മീഡിയ തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളിലൂടെയാണ് പുതിയ ചിത്രങ്ങൾ തരംഗമായിരിക്കുന്നത്. വെളുത്ത താടിയിലുള്ള ചിത്രങ്ങളിൽ യേശുദാസുമായുള്ള മമ്മൂട്ടിയുടെ സാമ്യവും ചർച്ചയായിരുന്നു. കൊച്ചി നിയുക്ത മേയർ അനിൽ കുമാർ മമ്മൂട്ടിയുടെ വീട്ടിലേക്ക് നടത്തിയ സന്ദർശനത്തിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് മമ്മൂട്ടിയുടെ ലെള്ള താടി ലുക്ക് ശ്രദ്ധനേടിയത്. ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നു മമ്മൂട്ടി. പിന്നീട് 275 ദിവസങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി വീടിനു പുറത്തിറങ്ങിയത്. പുതിയ ചിത്രത്തിനായുള്ള ലുക്കാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.