നെയ്യാറ്റിൻകര: എഴുത്തുകാരി ലക്ഷ്മീ രാജീവ് അനന്തവിജയം എന്ന തന്റെ മോതിരം വിറ്രു കിട്ടിയ കാശ് പോങ്ങിൽ രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12 അരയോടെയാണ് അവർ മന്ത്രി കടകംപളളി സുരേന്ദ്രനോടൊപ്പം എത്തി ചെക്ക് കൈമാറിയത്. പോങ്ങിൽ അച്ഛന്റെയും അമ്മയുടെയും മരണത്തോടെ അനാഥരായ രാഹുൽ രാജന്റെയും രഞ്ജിത് രാജന്റെയും ദുരവസ്ഥ തന്നെ എറെ വേദനിപ്പിച്ചിരുവെന്നും തൻെറ കൈയിലുളള അനന്തവിജയം എന്ന മോതിരം വിറ്റു കിട്ടുന്ന കാശ് കുട്ടികൾക്ക് കൈമാറുമെന്നും അവർ പറഞ്ഞിരുന്നു. അതനുസരിച്ചാണ് കഴിഞ്ഞ ദിവസം എത്തി ചെക്ക് കൈമാറിയത്. മാർത്താണ്ഡവർമ്മയ്ക്കും മോഹൻലാലിനും മാത്രം സ്വന്തമായി ഉണ്ടായിരുന്ന അനന്തവിജയം എന്ന മോതിരം തനിക്കും വേണമെന്നും അതുപോലൊന്ന് ഉണ്ടാക്കി തരണമെന്നും ഇതിന്റെ ശില്പിയായ ഗണേശനോട് പറഞ്ഞിരുന്നു. അതിനെ തുടർന്നാണ് ഇവർക്ക് മോതിരം സ്വന്തമായത്. ആ മോതിരമാണ് പോങ്ങിലെ കുട്ടികൾക്കുവേണ്ടി അവർ വിറ്റതും കാശ് കൈമാറിയതും.