1

തിരുവനന്തപുരം: ശബരിമല ദർശനത്തിന് 8 മുതൽ 18 വരെയുള്ള ദിവസങ്ങളിലേക്ക് അധി​ക​മായി പ്രവേ​ശനം അനു​വ​ദിച്ച ക്വോ​ട്ട​യി​ലേ​ക്കുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. https://sabarimalaonline.org ൽ ദർശനം ബുക്ക് ചെയ്യാം. ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് കൊവിഡ് ആർ.ടി.പി.സി.ആർ/ആർടി ലാമ്പ്/ എക്പ്രസ് നാറ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 48 മണിക്കൂർ ആണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ശബരിമലയിലേക്ക് കടത്തിവിടില്ല.