kunnatthukal

വെള്ളറട: കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസ് കൈമാറി. ഇനി മുതൽ പഞ്ചായത്തിലെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്കും കുറഞ്ഞ ചിലവിൽ ആംബുലൻസിന്റെ സേവനം ഉപയോഗിക്കാൻ കഴിയും. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം, പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലും ആംബുലൻസ് ലഭ്യമാക്കുന്നതാണെന്ന് എം.എൽ.എ അറിയിച്ചു.

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. ഹരീന്ദ്രൻ ആംബുലൻസ് ഫ്ലാഗ് ഒഫ് ചെയ്തു. വൈസ് പ്രസിഡന്റ് ജി.കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് അരുൺ,ഡി.കെ.ശശി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരി ഗോപാൽ, മെഡിക്കൽ ഓഫീസർ ഡോ.വിജയദാസ് തുടങ്ങിയവർ പങ്കെടുത്തു..