തിരുവനന്തപുരം: കണ്ണമ്മൂല വാർഡ് കൗൺസിലർ ശരണ്യ എസ്.എസിന് മൂലവിളാകം കൈരളി കേദാരം ലെയിൻ പൗരസമിതി സ്വീകരണം നൽകി. സി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലറെ ഡോ. ദീപ്തി കൃഷ്ണ പൊന്നാട അണിയിച്ചു. പ്രദേശത്തു നിരന്തരമായുണ്ടാകുന്ന വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം കൗൺസിലർക്ക് കൈമാറി. ജെ. ഗിരിജദേവി, കെ. വസന്തകുമാരി, ജോൺ, രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു. വി. ശിവൻകുട്ടി നായർ സ്വാഗതവും ജോയ് ചെറിയാൻ നന്ദിയും പറഞ്ഞു.