തിരുവനന്തപുരം: സാമ്പത്തിക സെൻസസ് മാർച്ച് 31വരെ നീട്ടിയതായി സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുനിതാ ഭാസ്ക്കർ അറിയിച്ചു. കൊവിഡ് മൂലം സെൻസസ് പ്രവർത്തനത്തിൽ കാലതാമസമുണ്ടായതിനാലാണിത്.
സാമ്പത്തിക കണക്കെടുപ്പിൽ സംരംഭങ്ങളും അവയിൽ ഏർപ്പെട്ടിരിക്കുന്നവരും, ഉടമസ്ഥതയിലെ പാർട്ട്ണർഷിപ്പ്, നിർമ്മാണപ്രവർത്തനങ്ങൾ, തൊഴിലാളികളുടെ എണ്ണം, വാർഷികവരുമാനം, രജിസ്‌ട്രേഷൻ, മറ്റു ശാഖകൾ, മുതൽമുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. സംരംഭങ്ങളില്ലാത്ത വീടുകളിൽ ഗൃഹനാഥന്റെ പേര്, വിലാസം, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം തുടങ്ങിയ അടിസ്ഥാന വിവരങ്ങളും .സെൻസസിന് വരുന്നവർ അധിക വിവരങ്ങളെടുക്കാൻ ശ്രമിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണ്. സെൻസസ് എടുക്കാനെത്തുന്നവരെ തടയരുതെന്നും അവർ പറഞ്ഞു.