photo

ചിറയിൻകീഴ്:കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭാരതീയ ദളിത് കോൺഗ്രസ്‌ ശാർക്കര ചിറയിൻകീഴ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാബു ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ്‌ ശാർക്കര മണ്ഡലം പ്രസിഡന്റ്‌ എം.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ.വിശ്വനാഥൻ നായർ,ദളിത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കാവൂർ അശോകൻ,സംസ്ഥാന ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ,ബ്ലോക്ക്‌ പ്രസിഡന്റ്‌ എസ്.അനിൽകുമാർ,ജില്ലാ വൈസ് പ്രസിഡന്റ്‌ പി.മണി,ഉമേഷ്‌ മുരളി രാജ്, ബി.എസ്.അനൂപ്,മോനി ശാർക്കര,മണനാക്ക് ശിഹാബ്,ജെ.ശശി,ഹരിദാസ് വർക്കല,മണ്ഡലം പ്രസിഡന്റ്മാരായ സുനു ആന്റണി, പി.മനു, എസ്.രാജേഷ് എന്നിവർ സംസാരിച്ചു.