കൊച്ചി: കോതമംഗലം മാർതോമ ചെറിയപള്ളി അടച്ചുപൂട്ടാൻ പൊതുസമൂഹം അനുവദിക്കുകയില്ല എന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ പറഞ്ഞു. കോതമംഗലം പള്ളിത്താഴത്ത് മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിച്ച സത്യാഗ്രഹ സമരത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ അഡ്വ. റോയി പള്ളിമാലി സ്വാഗതം പറഞ്ഞു.ജോർജ് ഇടപ്പാറ അദ്ധ്യക്ഷത വഹിച്ചു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി ജോർജ് ആമുഖ പ്രഭാഷണവും, ഫാ. ബേസിൽ കൊറ്റിക്കൽ മുഖ്യപ്രഭാഷണവും നടത്തി. അങ്ങാടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബേബി തോമസ് ആഞ്ഞിലിവേലി, മുൻ മന്ത്രി ടി.യു കുരുവിള, ഡോ. ലിസി ജോസ്, ജോണി തോളേലി, മാത്യു നിരവത്ത്, ആലിസ് ഏലിയാസ്, ഷൈനി മാറാഞ്ചേരി, അബ്രഹാം കട്ടങ്ങനാൽ, എൽദോ ആനച്ചിറ, കെ.പി സണ്ണി, പി.പി പൗലോസ്, കെ.എ ജേക്കബ് എന്നിവർ പ്രസംഗിച്ചു. ഇന്നത്തെ സമരം വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്യും.