അഞ്ചാലുംമൂട്: പതിന്നാലുകാരിയായ ദളിത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബിരുദ വിദ്യാർത്ഥി അറസ്റ്റിൽ. പ്രാക്കുളം ഫ്രണ്ട്സ് ക്ലബിന് സമീപം കുറ്റിപ്പുറത്ത് വീട്ടിൽ നിഥിനാണ് (20) അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
ഒൻപതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ വയറുവേദനയെ തുടർന്ന് വീട്ടുകാർ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണ്. അഞ്ചാലുംമൂട് എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.