liquar

തിരുവനന്തപുരം: മദ്യത്തിന് വില കൂട്ടിക്കൊണ്ടുള്ള സർക്കാർ തീരുമാനം അടുത്തയാഴ്ചയുണ്ടായേക്കും. എല്ലാ മദ്യങ്ങൾക്കും ഏഴ് ശതമാനം വില കൂട്ടണമെന്ന് ബിവറേജസ് കോർപറഷൻ നൽകിയ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായേക്കും. ഏഴ് ശതമാനം വില കൂട്ടുന്നതോടെ നിലവിലുള്ള വിലയേക്കാൾ ലിറ്ററിന് 100 രൂപ വരെ കൂടാൻ സാദ്ധ്യതയുണ്ടെന്ന് ബിവറേജ് എം.ഡി. സ്പർജൻകുമാർ പറഞ്ഞു.

മദ്യനിർമ്മാണ കമ്പനികളുടെ ആവശ്യപ്രകാരമാണ് വില കൂട്ടുന്നത്. ബിവറേജസ് ഔട്ട്ലെറ്റുകളിൽ പ്രതിദിനം 40 കോടിയുടെ വിൽപ്പനയാണ് നടക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നികുതി കൂട്ടിയിട്ടും മദ്യവിൽപ്പനയിൽ കുറവുണ്ടായില്ല. ക്രിസ്മസ്, പുതുവർഷത്തിൽ 600 കോടിയുടെ വിൽപ്പന നടന്നതോടെയാണ് ഉടനടി വില കൂട്ടാൻ ശുപാർശ ചെയ്തത്.