തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​പ​ക്ഷി​പ്പ​നി​ ​മൂ​ലം​ ​ച​ത്ത​ ​പ​ക്ഷി​ക​ളു​ടെ​യും​ ​ന​ശി​പ്പി​ക്ക​പ്പെ​ട്ട​ ​(​ക​ള്ളിം​ഗ്)​ ​പ​ക്ഷി​ക​ളു​ടെ​യും​ ​ഉ​ട​മ​സ്ഥ​ർ​ക്ക് ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു. മുൻ വർഷത്തെ പോലെ നഷ്ടപരിഹാരം നൽകാനാണ് തീരുമാനം.ര​ണ്ട് ​മാ​സ​ത്തി​ല​ധി​കം​ ​പ്രാ​യ​മാ​യ​ ​പ​ക്ഷി​ ​ഒ​ന്നി​ന് 200​ ​രൂ​പ​യും​ ​ര​ണ്ടു​ ​മാ​സ​ത്തി​ൽ​ ​താ​ഴെ​ ​പ്രാ​യ​മാ​യ​ ​പ​ക്ഷി​ ​ഒ​ന്നി​ന് 100​ ​രൂ​പ​യു​മാ​യി​രി​ക്കും​ ​ന​ഷ്ട​പ​രി​ഹാ​രം. മുട്ട ഒന്നിന് 5 രൂപയും നൽകും.