neyyyantinkara-sucide

നെയ്യാറ്റിൻകര: വസന്തയ്‌ക്ക് കോളനിയിൽ കൈവശാവകാശം ഉണ്ടെന്ന് പറയപ്പെടുന്ന സ്ഥലം മാത്രം എങ്ങനെ നെട്ടത്തോട്ടം പുരയിടത്തിൽ ഉൾപ്പെട്ടെന്ന ചോദ്യവുമായി രാജന്റെ മകളായ രാഹുലും രഞ്ജിത്തും. വസന്ത അതെല്ലാം വ്യാജമായി നിർമ്മിച്ചതാകാമെന്നും അവർ ആരോപിച്ചു. സർക്കാരിൽ വസന്തക്ക് ഉണ്ടായിരുന്ന സ്വാധീനമാണ് ഇതിന് കാരണമെന്നും അവർ കുറ്റപ്പെടുത്തി. രാജൻ നേരത്തെ വിവരാവകാശ പ്രകാരം നേടിയിരുന്ന രേഖകളിൽ തങ്ങളുടെ വീട് ഉൾപ്പെടുന്ന നാല് സെൻറ് വസ്തു കോളനി നിവാസിയായിരിക്കെ മരണപ്പെട്ട സുകുമാരൻ നായരുടെ പേരിലാണെന്നത് ഇതിന് തെളിവാണെന്നും അവർ പറഞ്ഞു. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് രാജന്റെ മക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ അന്വേഷണ മാത്രമേ തിരിമറി വ്യക്തമാകുകയുള്ളു എന്നും അവർ പറഞ്ഞു.

എം.എൽ.എയുടെ പ്രതികരണം

കോളനി വസ്തുക്കളുടെ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ലാൻഡ് റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കിട്ടിയതിന് ശേഷം ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുകയുള്ളു.

കെ.ആൻസലൻ

എം.എൽ.എ