വെമ്പായം : തിരുവല്ല ബഥനി ദയറ ആശ്രമത്തിൽ വച്ച് തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്തയിൽ നിന്നും അലക്സ് മൈക്കിൾ ഒ.എ.സി വൈദികപട്ടം സ്വീകരിച്ചു. പ്രഥമ ദിവ്യബലി സ്വന്തം ഇടവകയായ പിരപ്പൻകോട് മദർതെരേസ ദേവാലയത്തിൽ വച്ച് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയുടെയും, പത്തനംതിട്ട രൂപത മുൻ പിതാവ് യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെയും സാന്നിധ്യത്തിൽ അർപ്പിച്ചു. ഇതോടൊപ്പം തന്നെ നവവൈദികനിൽ നിന്നും ആറ് കുട്ടികൾ ആദ്യ കുർബാന സ്വീകരിച്ചു.
ഇടവകയിലെ ആദ്യ വൈദികനായിട്ടാണ് തോമസിന്റെയും റോസ് മേരിയുടെയും മകനായ അലക്സ് മൈക്കിൾ ഒ.ഐ.സി വൈദികപട്ടം സ്വീകരിച്ചത്. ശേഷം കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പൊതുസമ്മേളനം ഇടവക വികാരി ഫാ. ജോസ് കിഴക്കേടത്തിന്റെ നേതൃത്വത്തിൽ നടന്നു. സമ്മേളനത്തിൽ ബഥനി സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ഫാ. ജോസ് കുരുവിള, ബദനി നവജീവൻ പ്രോവിൻസ് സുപ്പീരിയർ ഫാ. മാത്യു തിരുവാലിൽ, നവജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജോസ് മരിയദാസ്, തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ ഫാ. മാത്യു മനക്കരക്കാവിൽ, ഫാ. വർക്കി ആറ്റുപറമ്പത്ത്, വാർഡ് മെമ്പർ സുരേഷ്, ചലച്ചിത്ര താരം നോബി എന്നിവർ പങ്കെടുത്തു.