kerala-police

തിരുവനന്തപുരം: പൊലീസ് സേനയുടെ നവീകരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2014-15 മുതൽ 2020 ഒക്ടോബർ വരെ കേരള പൊലീസിന് നൽകിയത് 143.01 കോടി രൂപ. ഇതിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്ര് ഇനിയും കേന്ദ്രത്തിന് നൽകാനുണ്ട്. 2018-19 ലെ 15.61 കോടി, 2019-20 ലെ 54.01 കോടി എന്നിവയ്ക്കാണ് വിനിയോഗ സർട്ടിഫിക്കറ്ര് നൽകാനുള്ളത്. മൊബിലിറ്റി, ഫോറൻസിക് സയൻസ് ലബോറട്ടറി, ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും നിലവാരം ഉയർത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയത് 36.36 കോടി രൂപപൊലീസ് സേനയുടെ മൊബിലിറ്റി വർദ്ധിപ്പിക്കുന്നതിനും ഫോറൻസിക് സയൻസ് ലബോറട്ടറി, ഫിംഗർ പ്രിന്റ് ബ്യൂറോ എന്നിവയുടെ നിലവാരം ഉയർത്താനും 2014-15 മുതൽ 2020 ഒക്ടോബർ വരെ 36.36 കോടി രൂപ കേരളത്തിന് നൽകിയെന്നും കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മറുപടി നൽകി.