തിരുവനന്തപുരം: മദ്യവില ഏഴ് ശതമാനം വർദ്ധിപ്പിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ച സാഹചര്യത്തിൽ ബിവറേജസ് കോർപറേഷനാണ് നിർദ്ദേശം മുന്നോട്ടുവച്ചത്. വിലവർദ്ധന തീരുമാനിക്കുന്നത് ബിവറേജസ് തന്നെയാണ്. എന്നാൽ അതിനുമുമ്പ് സർക്കാരുമായി ആശയവിനിമയം നടത്താറുണ്ടെന്നും മന്ത്രി പറഞ്ഞു.