നാഗർകോവിൽ: ഓട്ടോറിക്ഷയിൽ വന്ന് മോഷണം നടത്തുന്ന മലയാളിയെ തമിഴ്നാട് പൊലീസ് അറസ്റ്റുചെയ്തു. പാറശ്ശാല ഇടിച്ചക്കപ്ലാമൂട്, പുതുവൽ തുണ്ട് വിളാകത്ത് കബീറിന്റെ മകൻ മുഹമ്മദ് ഷാഫി (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.ചൊവ്വാഴ്ച് ദേവികോട് സ്വദേശിനി വസന്തകുമാരി നടന്ന് പോകുമ്പോൾ ഓട്ടോയിൽ വന്ന മൂന്നുപേർ 3 പവന്റെ മാല പൊട്ടിച്ചത്. അരുമന എസ്.ഐ മഹേഷിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തുമ്പോഴാണ് മുഹമ്മദ് ഷാഫി പിടിയിലാവുന്നത്. പ്രതിയിൽ നിന്ന് ഒന്നരപ്പവന്റെ മാലയും പിടിച്ചെടുത്തു. പിടിച്ചെടുത്ത മാല പളുകൽ സ്വദേശിനി ഭഗവതി അമ്മയുടേതാണ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.