ktdfc

തിരുവനന്തപുരം: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ.ബി. അശോകിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കെ.ടി.ഡി.എഫ്.സി ചെയർമാൻ സ്ഥാനം ഗവൺമെന്റ് സെക്രട്ടറിയുടേതിന് തുല്യമാക്കാനും തീരുമാനിച്ചു. നിലവിൽ ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാറിന് കെ.ടി.ഡി.എഫ്.സിയുടെ അധികച്ചുമതല നൽകിയിരുന്നു.

നികുതി വകുപ്പ് സെക്രട്ടറി സൗരഭ് ജയിനിന് ഊർജവകുപ്പ് സെക്രട്ടറിയുടെ പൂർണ അധികച്ചുമതല നൽകും. ലേബർ കമ്മിഷണർ പ്രണബ് ജ്യോതിനാഥിന് കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് ഡയറക്ടറുടെ പൂർണ അധികച്ചുമതല നൽകാനും തീരുമാനിച്ചു.