oommen-chandy

തിരുവനന്തപുരം: ശബരി റെയിൽപാതയുടെ പകുതി ചെലവ് വഹിക്കാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വൈകിയതു കാരണം അഞ്ച് വർഷം നഷ്ടപ്പെട്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫിന്റെ നിലപാടിലേക്ക് തിരിച്ചു പോയ ഇടതുസർക്കാർ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപിക്കുകയായിരുന്നു. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.

ശബരിമലയുടെ പ്രാധാന്യം ഉൾക്കൊണ്ട് യു.ഡി.എഫ് സർക്കാരാണ് ശബരിപാത നടപ്പാക്കാൻ തീരുമാനിച്ചത്. നടക്കില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സർക്കാർ പകുതി ചെലവ് വഹിച്ച് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇടതുസർക്കാർ അധികാരമേറ്റപ്പോൾ മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവർഷം നിശ്ചലമായി.

കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഗെയിൽ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിനും ഇടതുസർക്കാർ കേരളത്തോട് മാപ്പുപറയണം. പദ്ധതിക്കെതിരെ സി.പി.എം വൻ പ്രക്ഷോഭമാണ് സംഘടിപ്പിച്ചത്.