കല്ലമ്പലം : ബൈക്കിടിച്ച് യുവാവ് മരിച്ചു. നാവായിക്കുളം ആശാരിക്കോണം കാട്ടുവിള പുത്തൻവീട്ടിൽ തമ്പിയുടെയും ഗീതയുടെയും മകൻ ബോബി (27) ആണ് മരിച്ചത്. നാവായിക്കുളം ഏതുക്കാട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി 9.30ന് ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് നടന്നു വീട്ടിലേക്ക് പോകവേ അമിത വേഗതിയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഇടിച്ച ബൈക്ക് നിർത്താതെ പോയി. റോഡിൽ തെറിച്ചു വീണ ബോബിയെ നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സഹോദരൻ : വിഷ്ണു. ഇടിച്ച ബൈക്ക് കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: മരിച്ച ബോബി