maala-parvathi

വീട്ടമ്മമാരുടെ ജോലിക്ക് ഭർത്താക്കൻമാരുടെ ജോലിയോളം മൂല്യമുണ്ടെന്ന സുപ്രീം കോടതി വിധിയിൽ അസ്വസ്ഥരാകേണ്ട കാര്യമില്ല. വീടിന്റെ കാര്യം മാനേജ് ചെയ്യാൻ കഴിയാത്തപ്പോൾ നമ്മൾ ജോലിക്കാരെ ആശ്രയിക്കാറുണ്ട്. പൈസ കൊടുത്താണ് അവരുടെ സേവനം നേടുന്നത്. 15000 രൂപയെങ്കിലും ഇതിനായി മാസം നൽകണം. ഈ ജോലിക്കാർ യഥാർത്ഥത്തിൽ ആ വീടിന്റെ കെയർ ടേക്ക‍ർമാരാണ്. വീട്ട് ജോലിക്കാർ എന്ന പേരോ ശമ്പളമോ ഇല്ലാതെ ലക്ഷക്കണക്കിന് സ്ത്രീകളാണ് വീടിനകത്ത് പണിയെടുക്കുന്നത്. അവർക്ക് വയ്യാതാകുമ്പോഴോ മരിച്ചുപോകുമ്പോഴോ ആണ് ഇവരുടെ വില മറ്റ് കുടുംബാംഗങ്ങൾ തിരിച്ചറിയുന്നത്. മറ്ര് ജോലിയേക്കാൾ പ്രാധാന്യമുണ്ട് വീടിനുള്ളിലെ ജോലികൾക്ക്.