കൊച്ചി: ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി.. ഒരു തൈ നടാം നൂറു കിളികൾക്ക് വേണ്ടി എന്ന സുഗതകുമാരിയുടെ വാക്കുകളെ അന്വർത്ഥമാക്കി കേരളം മുഴുവൻ പരിസ്ഥിതി രക്ഷയ്ക്കായി ഫലവൃക്ഷത്തൈകൾ നടണമെന്ന ആഹ്വാനം നടത്തി പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗ് സുഗതകുമാരി അനുസ്മരിക്കുന്നു. ഇന്ന് എല്ലാ വ്യക്തികളും അവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരത്തും കഴിയുന്നത്ര ഫലവൃക്ഷത്തൈ നടണമെന്ന് പര്യാവരൺ സംരക്ഷണ ഗതിവിധി വിഭാഗം ആവശ്യപ്പെട്ടു. പ്രമുഖ വ്യക്തികളും പരിപാടികളുടെ ഭാഗമായി തൈകൾ നടും.