kerala-legislative-assemb

തിരുവനന്തപുരം: ഇന്ന് നിയമസഭയിൽ നടക്കുന്ന ഗവർണറുടെ നയപ്രഖ്യാപനത്തോട് സഹകരിച്ചുകൊണ്ട്, പ്രതിപക്ഷം സ്പീക്കർക്കെതിരെ പ്രതിഷേധമുയർത്തും.

സ്പീക്കർക്കെതിരായ ആക്രമണത്തിന് ഊന്നൽ നൽകുകയാണ് പ്രതിപക്ഷ തന്ത്രം .ഇത് സംബന്ധിച്ച് ഇന്ന് രാവിലെ സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിലാവും തീരുമാനം.

കഴിഞ്ഞ വർഷം പൗരാവകാശ നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷം സഭയ്ക്കകത്ത് പ്രതിഷേധമുയർത്തിയിരുന്നു. നയ പ്രഖ്യാപനത്തിന് സഭയിലേക്ക് കടന്നുവന്ന ഗവർണറെ തടഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കിയ വാച്ച് ആൻഡ് വാർഡിന്റെ സംരക്ഷണയിലാണ് പിന്നീട് ഗവർണർ നയപ്രഖ്യാപനം നടത്തിയത്. കുറച്ചുനേരം പ്രതിഷേധമുയർത്തിയ പ്രതിപക്ഷം പിന്നീട് നയപ്രഖ്യാപനം ബഹിഷ്കരിച്ചു. ഇക്കുറി ഗവർണർക്ക് നേരെ തിരിയേണ്ടതില്ലെന്നാണ് നിലപാട്.