നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം ചെല്ലാംകോട് ശാഖയുടെ കീഴിലുള്ള ശിവഗിരിനാഥൻ വനിതാ സ്വയംസഹായ സംഘം വാർഷികം നടന്നു.ശാഖാ പ്രസിഡന്റ് കിഷോർകുമാറിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്‌ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ബൈജു.ജെ മുഖ്യപ്രഭാഷണം നടത്തി.വനിതാസംഘം യൂണിറ്റ് ജോയിന്റ് കൺവീനർ എസ്.ലക്ഷ്മി സ്വാഗതം പറഞ്ഞു.കൺവീനർ രേഷ്മ സുരേഷ് റിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ ജിത്തു ഹർഷൻ,വനിതാ സംഘം ചെയർപേഴ്‌സൺ ലതകുമാരി,കലകുമാരി,ശാഖാ ഭാരവാഹികളായ ഭദ്രൻ, മഹേഷ്, ജിജികൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിറ്റ് കമ്മിറ്റിയംഗം എസ്.ഷീല നന്ദി പറഞ്ഞു.