തിരുവനന്തപുരം: യു.കെ.യിൽ നിന്നു വന്ന 4 പേരടക്കം സംസ്ഥാനത്ത് ഇന്നലെ 5051 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യു.കെ.യിൽ നിന്നു വന്ന കൊവിഡ് ബാധിതരുടെ എണ്ണം 47 ആയി. ഇതിൽ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 60,613 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.83 ആണ്. 25 മരണങ്ങളും സ്ഥിരീകരിച്ചു. 4489 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 448 പേരുടെ ഉറവിടം വ്യക്തമല്ല. 36 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 5638 പേരുടെ ഫലം നെഗറ്റീവായി. 64,445 പേരാണ് ചികിത്സയിലുള്ളത്. 1,93,370 പേർ നിരീക്ഷണത്തിലും.
അദ്ധ്യാപകർക്ക് ഫേസ് ഷീൽഡ്
തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപകർക്ക് ഫേസ് ഷീൽഡ് വാങ്ങി നൽകാൻ ഹെഡ്മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. കുട്ടികളെ പഠിപ്പിക്കുമ്പോൾ അദ്ധ്യാപകർ ഫെയ്സ് ഷീൽഡ് നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.