photo

ചിറയിൻകീഴ്: പെരുമാതുറ മുതലപ്പൊഴി പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ യുവാവിനായി തെരച്ചിൽ തുടരുന്നു. വെമ്പായം സ്വദേശിയായ മുഹമ്മദ് റിയാസാണ് (31) കായലിൽ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. റിയാസിന്റെ സ്കൂട്ടറും ബാഗും മറ്റുരേഖകളും മുതലപ്പൊഴി പുലിമുട്ടിന് സമീപം നിന്ന് കണ്ടെത്തി. ബാഗ് ഇരുന്ന ഭാഗത്ത് രക്തക്കറയും ഉണ്ട്. കൈ ഞരമ്പ് മുറിച്ചതിന് ശേഷമായിരിക്കാം ചാടിയതെന്നാണ് പൊലീസ് നിഗമനം.

പാലത്തിൽ സ്കൂട്ടറും ബാഗും രക്തക്കറയും കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വഷണത്തിലാണ് ഇവ മുഹമ്മദ് റിയാസിന്റെതാണെന്ന നിഗമനത്തിൽ എത്തിയത്. വിവരം അറിഞ്ഞെത്തിയ റിയാസിന്റെ ബന്ധുക്കൾ ഇത് തിരിച്ചറിഞ്ഞു.

റിയാസിനെ കാണാനില്ലെന്ന് ബന്ധുകൾ കഴിഞ്ഞ ദിവസം വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. അഞ്ചുതെങ്ങ് പൊലീസും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ് മെന്റ്, സ്കൂബ ടീം എന്നിവർ സംയുക്തമായി ഇന്നലെ രാത്രി വരെ തെരച്ചിൽ നടത്തി. ഇന്നും തെരച്ചിൽ തുടരും.