general

ബാലരാമപുരം:വഴിയരികിൽ മാലിന്യം വലിച്ചെറിയുന്നത് ഉപേക്ഷിക്കുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ശുചീകരണത്തിൽ പങ്കാളിയാകാൻ ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനനെത്തി.വിവിധ വാർഡുകൾ സന്ദർശിക്കെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശുചീകരണത്തിന് പ്രാധാന്യം നൽകി അടിയന്തര നടപടി സ്വീകരിച്ചത്. പൊതുജനങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യങ്ങൾ റോഡരികിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമായി കുന്നുകൂടി കിടക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ഇക്കാര്യത്തിൽ പഞ്ചായത്ത് ഗൗരവപരമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.പ്രതിദിനം നൂറു കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ബാലരാമപുരം,​ പരുത്തിമഠം,​കൂടല്ലൂർ എന്നിവിടങ്ങളിൽ അനധികൃതമായി മാലിന്യങ്ങൾ റോഡിൽ തള്ളിയത് പ്രസിഡന്റ് ഇടപെട്ട് ശുചീകരണം നടത്തി.ഇത്തരം പ്രവർത്തികളിൽ നിന്നും പൊതുജനങ്ങൾ പിന്മാറണമെന്നും പരിസരം ശുചിയായി കാത്തുസൂക്ഷിക്കണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.