വർഷങ്ങൾക്ക് മുമ്പ് ഒരു യൂറോപ്യൻ രാജ്യത്ത് കാത്തി തോംസൺ എന്ന സ്ത്രീ വിവാഹമോചനത്തിന് പിന്നാലെ കോടതിയിൽ ഭർത്താവ് തനിക്കും കുട്ടികൾക്കും നൽകുന്ന ജീവനാംശം പോരെന്ന് പറഞ്ഞ് കേസ് കൊടുത്ത സംഭവമാണ് ഓർമ്മ വരുന്നത്. കോടതി അവർക്ക് അനുകൂലമായിതന്നെ വിധി പ്രഖ്യാപിച്ചു. വളരെ അനുകരണീയമായ വിധിയായാണ് അതെന്ന് തോന്നിയത്. ഒട്ടും രേഖപ്പെടുത്താതെ പോകുന്ന സേവനങ്ങളാണ് സ്ത്രീകൾ വീടുകളിൽ ചെയ്യുന്നത്. അടുക്കളയാകുന്ന യജ്ഞപുരയിൽ എരിഞ്ഞടങ്ങിയ ജീവിതമെന്നാണ് മഹാകവി പി. കുഞ്ഞിരാമൻ നായർ അമ്മയെപ്പറ്റി ഓർമ്മിക്കുന്നത്. തലമുറകളായി ഇങ്ങനെ നിശബ്ദമായ ത്യാഗങ്ങൾ സ്ത്രീകൾ ചെയ്തുകൊണ്ടിരിക്കുകയാണ്.
- റോസ്‌മേരി