photo

നെടുമങ്ങാട്:എസ്.എൻ.ഡി.പി യോഗം പ്ലാത്തറ ശാഖാ വാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി നെടുമങ്ങാട് രാജേഷിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് എ.മോഹൻദാസ് ഉദ്‌ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ആനന്ദൻ വരവുചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു.യൂണിയൻ ഭാരവാഹികളായ ജെ.ബാലചന്ദ്രൻ, ജിത്തു ഹർഷൻ, സുരേഷ്ബാബു എന്നിവർ പ്രസംഗിച്ചു.ശാഖാ ഭാരവാഹികളായി രതീഷ്‌കുമാർ (പ്രസിഡന്റ്), ഷാജി തോപ്പിൽ (വൈസ് പ്രസിഡന്റ്), സജികുമാർ (സെക്രട്ടറി),ഹരികൃഷ്ണൻ (യൂണിയൻ പ്രതിനിധി), കെ.എസ് ദേവസ്യൻ, എം.ശിശുപാലൻ, എസ്.ഷൈജു, ഡി.അശോകൻ, പി.ഷാജിമോൻ,ജയൻ വേങ്കോട്,വിനോദ് മുല്ലശേരി (എക്സി.അംഗങ്ങൾ),എസ്.ബാലു,എസ്.സുരേന്ദ്രൻ, വി.ഷാജി (പ്രഞ്ചയാത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.