army

തിരുവനന്തപുരം: തിരുവനന്തപുരത്ത് തിങ്കളാഴ്ച (11) മുതൽ നടത്താനിരുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് റാലി മാറ്റി വയ്ക്കാൻ തീരുമാനിച്ചത്.എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് തെക്കൻ ജില്ലകളിൽ നിന്നുള്ള 48000 ഉദ്യോഗാർത്ഥികളാണ് പത്തുദിവസങ്ങളിലായി നടത്താനിരുന്ന പരിപാടിയിൽ രജിസ്റ്റർ ചെയ്തിരുന്നത്.