road

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനു കീഴിൽ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണത്തിനും 607 കോടി രൂപയ്ക്കുള്ള ഭരണാനുമതി നൽകിയതായി മന്ത്രി ജി.സുധാകരൻ അറിയിച്ചു. സംസ്ഥാനത്തെ 1700 പ്രവൃത്തികൾക്കാണ് സ്‌പെഷ്യൽ പാക്കേജായി അനുമതി നൽകിയത് .പിണറായി സർക്കാർ അധികാരമേറ്റെടുത്ത ശേഷം 11580 കിലോമീറ്റർ റോഡുകൾ ഉന്നതനിലവാരത്തിൽ പുനരുദ്ധാരണം നടത്തി. കാസർകോട് ജില്ലയിലെ നന്ദാരപ്പടവിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ 13 ജില്ലകളിൽ കൂടി 1251 കിലോമീറ്റർ ദൈർഘ്യമുള്ള മലയോര ഹൈവെയുടെ 514 കിലോമീറ്റർ റോഡിന് കിഫ്ബിയിൽ നിന്നും 1699 കോടിയുടെ സാമ്പത്തിക അംഗീകാരം ലഭിക്കുകയും, സ്ഥലം ലഭ്യമായ 201 കിലോമീറ്റർ റോഡ് പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി 1471 കോടി രൂപയ്ക്കുള്ള 31 പ്രധാന പദ്ധതികൾ 2021 ഫെബ്രുവരി മാസത്തിനുള്ളിൽ പൂർത്തീകരിക്കും.