കൊച്ചി: കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് 11 മുതൽ 24 മണിക്കൂർ വീതം നീളുന്ന തുടർസത്യഗ്രഹം ഗാന്ധിഭവനിൽ സംഘടിപ്പിക്കാൻ ഐക്യദാർഢ്യ സമിതി തീരുമാനിച്ചു. സത്യഗ്രഹത്തിൽ കൂടുതൽ വ്യക്തികളെയും സംഘടനകളെയും പങ്കാളികളാക്കും. 12ന് പാലാരിവട്ടം മെട്രൊ സ്റ്റേഷന് സമീപം ജിയോ കോർപ്പറേറ്റ് ഓഫീസിനു മുന്നിൽ ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ ഉപരോധസംഗമം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ റിലയൻസിന്റെ മാളുകൾ ഉപരോധിക്കും. 18 ന് കർഷക സമര ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ പ്രതിഷേധസംഗമം നടത്തും. റിപ്പബ്ലിക് ദിനത്തിൽ വല്ലാർപാടം ടോൾ ബൂത്ത് ഉപരോധിക്കും.