തിരുവനന്തപുരം:എൻലിവൻ ഐ.എ.എസ് സ്കൂൾ കുട്ടികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന ക്രിയാത്‌മക പരിശീലന പരിപാടി നടത്തും.കൊവിഡ് കാലത്ത് കൂട്ടായ പഠനപ്രവർത്തനങ്ങളുടെ അഭാവം കുട്ടികളിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ പഠനവിധേയമാക്കിയതിനു ശേഷമാണ് പ്രശസ്ത സിവിൽ സർവീസ് പരിശീലന കേന്ദ്രം പരിശീലന പരിപാടി നടത്താനൊരുങ്ങുന്നത്. പഠന നിപുണത,ആത്മവിശ്വാസം, നേതൃത്വ പാടവം, ആശയവിനിമയ ശേഷി, സാമൂഹിക പ്രതിബദ്ധത, മികച്ച കരിയറുകളെക്കുറിച്ചുള്ള പരിചയം ഇവയ്‌ക്കെല്ലാം പ്രാധാന്യം നൽകുന്ന ആക്ടിവിറ്റികൾ ഉൾപ്പെടുത്തിയതാണ് കോഴ്സ്. പ്രഗത്ഭരുമായുള്ള സംവാദങ്ങളും കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ചെറിയ പഠനയാത്രകളും പരിശീലന പരിപാടിയുടെ ഭാഗമാണ്. ആറാം ക്ലാസ് മുതലുള്ള സ്കൂൾ കുട്ടികൾക്ക് സൗജന്യമായി പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്ക് : 7909156000.