തിരുവനന്തപുരം: യു.പി.എസ്.സി യുടെ സിവിൽ സർവ്വീസ് മെയിൻ പരീക്ഷ ഇന്നാരംഭിക്കും. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുന്നത്. തലസ്ഥാനത്ത് വഴുതക്കാട് ഗവ.വിമൻസ് കോളേജിലും തൈക്കാട് ഗവ.ആർട്സ് കോളേജിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. ഇന്ന് രാവിലെ 9 നും ഉച്ചയ്ക്ക് 2നുമായി മൂന്ന് മണിക്കൂർ വീതമുള്ള രണ്ട് ഷിഫ്റ്റായാണ് പരീക്ഷ. 9,10,16,17 തീയതികളിലാണ് പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രങ്ങളിൽ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.