walayar-

തിരുവനന്തപുരം:വാളയാർ പെൺകുട്ടികളുടെ കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ ആവശ്യപ്പെടണമെന്നും , അനേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

ഇന്നലെ വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവേദനം സമർപ്പിച്ചത്. മുഖ്യമന്ത്രി ഓഫീസിലില്ലാതിരുന്നതിനാൽ നിവേദനം പ്രൈവറ്റ് സെക്രട്ടറിയെ ഏൽപിച്ചു. മുഖ്യമന്ത്രിയിൽ പ്രതീക്ഷയുണ്ടെന്ന് കുട്ടികളുടെ അമ്മ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ കഴിഞ്ഞില്ലെങ്കിലും,നിവേദനത്തിൽ അദ്ദേഹം ശക്തമായി ഇടപെടുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുള്ളതെന്ന് സമര സമിതി കൺവീനർ മാർസൽ പറഞ്ഞു.