scooter

ആര്യനാട്: ഉഴമലയ്ക്കൽ കുളപ്പടയിൽ സ്കൂട്ടർ കെ.എസ്.ആർ.ടി.സി ബസിലിടിച്ച് രണ്ടുപേർ മരിച്ചു. കുളപ്പട മുണ്ടിയോട് ഐ.എസ് മൻസിലിൽ ഇസ്മായേൽ(36), പൂവച്ചൽ ആലമുക്ക് എം.എസ്. മൻസിലിൽ ഷാഹർ എന്ന നാസർ(40) എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെ ഉഴമലയ്ക്കൽ കുളപ്പട കളിയൽ നടയിലായിരുന്നു അപകടം. നെടുമങ്ങാട് നിന്ന് ആര്യനാട്ടേക്ക് വരികയായിരുന്ന ബസിന്റെ മുൻവശത്ത് എതിരേ വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ആര്യനാട് എക്സൈസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് എക്സൈസ് വാഹനത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇസ്മായേലിന്റെ ഭാര്യ: സീന. മക്കൾ:ഷെഹിം,ഷെഹിന. റാഷിദ ബീവിയാണ് ഷാഹറിന്റെ ഭാര്യ. മക്കൾ:ഫൗസി,ഫസീല.