പോത്തൻകോട്:കടയടച്ച് വീട്ടിലേക്ക് മടങ്ങിയ വ്യാപാരിയെയും മകനെയും ഗുണ്ടാസംഘം വഴിയിൽ തടഞ്ഞുനിറുത്തി മർദ്ദിച്ച സംഭവത്തിലെ മുഖ്യപ്രതിയെ വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വിളപ്പിൽശാല സ്വദേശി റിയാസാണ് (30) അറസ്റ്റിലായത്. മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. സംഭവശേഷം ഒളിവിൽ പോയ റിയാസിനെ വട്ടപ്പാറ സി.ഐ.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 22 ന് രാത്രി 9 നാണ് സംഭവം. കന്യാകുളങ്ങരയിൽ പ്രവർത്തിക്കുന്ന ആർ.ബി ട്രേഡേഴ്സ് ഉടമ ചീരാണിക്കര കാരംകോട് ആബിദ ഭവനിൽ അസിം വൈദ്യർ (59), മകൻ അജിംഷാ (36) എന്നിവരെയാണ് സംഘം ആക്രമിച്ചത്.