നടി രചന നാരായണൻകുട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. പതിവ് നാടൻ െ്രസ്രെലിൽ നിന്നും മാറി മോഡേൺ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വൈറ്റിൽ ചുവപ്പ് പൂക്കളുള്ള ഷോർട്ട് ഫ്രോക്കാണ് രചന ധരിച്ചിരിക്കുന്നത്. ഗരീഷ് ഗോപിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 'സുഖകരവും സൗകര്യപ്രദവുമായ ജീവിതം യഥാർത്ഥ ജീവിതമല്ല...ഏറ്റവും സുഖപ്രദമായ ജീവിതം ശവക്കുഴിയിലാണ്' എന്ന ക്യാപ്ഷനോടെയാണ് രചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ലവ് റിയാക്ഷൻ നൽകി കൊണ്ട് അശ്വതി ശ്രീകാന്ത്, പാരിസ് ലക്ഷ്മി അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ രാജാ രവി വർമയുടെ ചിത്രങ്ങളെ പോലെ എത്തിയ രചനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. രാജാ രവിവർമയുടെ 'വീണ മീട്ടുന്ന സ്ത്രീ' എന്ന പെയിന്റിംഗിനെ പുനഃരാവിഷ്‌കരിച്ചുള്ള ഫോട്ടോഷൂട്ടാണ് താരം പങ്കുവച്ചത്. കോമഡി സീരിയലിലൂടെയാണ് രചന ശ്രദ്ധേയയാകുന്നത്. ആമേൻ, പുണ്യാളൻ അഗർബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം എന്നീ ഹിറ്റ് ചിത്രങ്ങളിലും താരം വേഷമിട്ടിയിരുന്നു. ആറാട്ട്, ബ്ലാക്ക് കോഫി, അടൂരും തോപ്പിലും അല്ലാത്തൊരു ഭാസി, നിത്യസുമംഗലി എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.